‘ടോയ്‌ലെറ്റ് കന്നിമൂലയിലായാലെന്താ?’

Share

ടോയ്‌ലെറ്റ് വീടിന്‌റെ കന്നിമൂലയില്‍ വയ്ക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്രപരമായി ഇതിന് ഒരുപിന്‍ബലവുമില്ല. മനുഷ്യാലയചന്ദ്രികയക്കം ഒരു വാസ്തു ഗ്രന്ഥത്തിലും ഇങ്ങനെ പരാമര്‍ശമില്ല. കാരണം. ഗന്ഥകാരന്‍മാരുടെ കാലഘട്ടത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നില്ല എന്നതു തന്നെ. ടോയ്‌ലറ്റുകള്‍ വീടിനുള്ളിലേയ്ക്ക് കയറി വരുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
എങ്കിലും വാസ്തുപരമായി വിശകലനം ചെയ്യുമ്പോള്‍ ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുള്ളത് ഇങ്ങനെയാണ്:
ഗൃഹത്തിന്റെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകളില്‍ ടോയ്‌ലറ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം ഈ രണ്ടു ഭാഗങ്ങള്‍ വാസ്തു വിന്യാസ പ്രകാരം പ്രാധാന്യം കൂടുതലുള്ള സ്ഥാനങ്ങളാണ്. ഗൃഹത്തിന്റെ മധ്യഭാഗത്തും ടോയ്‌ലറ്റ് വയ്ക്കാതിരിക്കുക. മറ്റു രണ്ടു കോണുകളായ തെക്കുകിഴക്കും വടക്കു പടിഞ്ഞാറും ടോയ്‌ലറ്റുകള്‍ ഡ്രസ്സ് ഏരിയകളോടെ നല്‍കുന്നതില്‍ തെറ്റില്ലെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ക്‌ളോസറ്റ് തെക്കോട്ടും വടക്കോട്ടും അഭിമുഖമായി വയ്ക്കണമെന്നും ശാസ്ത്രം പറയുന്നില്ല. സൗകര്യമനുസരിച്ച് എങ്ങോട്ട് ണമെങ്കിലും വയ്ക്കാം. പൂജാമുറിയുടെ ഭിത്തിയുമായി ചേര്‍ന്ന് ടോയ്‌ലെറ്റ് വയ്ക്കാതിരുന്നാല്‍ കൊള്ളാമെന്നു മാത്രം.
ടോയ്‌ലറ്റില്‍ നിന്ന് ടാങ്കിലേക്കുള്ള പൈപ്പുകള്‍ വെളിയില്‍ കൂടി ഇടുന്നതാണ് നല്ലത്. കിഴക്കോ തെക്കുപടിഞ്ഞാറോ ഭാഗത്തു കൂടി ചുറ്റിപ്പോവുന്നതുകൊണ്ടും കുഴപ്പമൊന്നുമില്ല.