പതിച്ചത് ‘വ്യാജ’ ലോഗോ,
കേസുകള്‍ പൊളിയുമോ?

Share

കൊച്ചി: എന്‍.എ.ബി.എല്‍ അംഗീകാരമില്ലാത്ത കാലഘട്ടത്തില്‍ സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ കേസുകളെ ബാധിക്കുമെന്ന് ആശങ്ക. ഇവയുടെ ആധികാരികത ബന്ധപ്പെട്ട കക്ഷികള്‍ കോടതിയില്‍ ചോദ്യം ചെയ്താല്‍ കോടതി കൈക്കൊള്ളുന്ന നിലപാട് നിര്‍ണ്ണായകമാവും. സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ് റേഷന്‍ (എന്‍.എ.ബി.എല്‍) അംഗീകാരം നഷ്ടമായിട്ട് നാലുമാസമായി. ഇതുവരെ ഈ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. മാത്രമല്ല, അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എന്‍.എ.ബി.എല്ലിന്റെ ലോഗോ പതിച്ച് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകള്‍ വിവിധ കോടതികള്‍ക്കു കൈമാറുകയും ചെയ്തു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയതിന്‌റെ പേരിലാണ് ലബോറട്ടറിക്കു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എന്‍.എ.ബി.എല്‍ അംഗീകാരം നഷ്ടപ്പെട്ടത്.