പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച; അപലപിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ

Share

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ച യെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

പഞ്ചാബിലുണ്ടായ സംഭവങ്ങൾ ഗുരുതരമാണെന്നും ഗവൺമെന്റ് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രോട്ടോക്കോളിലുണ്ടായ വീഴ്ച ന്യായീകരിക്കാനാവില്ലെന്നും കോൺഗ്രസ് ഗവൺമെന്റിന് തങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ബോധ്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

തുടർച്ചയായുണ്ടായ തോൽവികൾ കോൺഗ്രസ് നേതൃത്വത്തെ മതിഭ്രമം ഉള്ളവരാക്കി മാറ്റിയെന്നും അമിത്ഷാ ആരോപിച്ചു.

​സംഭവത്തെ അപലപിച്ച് ബിജെപി നേതൃത്വവും രംഗത്തെത്തി.

സംഭവത്തിന്റെ ഉത്തരവാദികൾ പഞ്ചാബ് ഗവൺമെന്റാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ആരോപിച്ചു.

വികസനം തടസ്സപ്പെടുത്താനുള്ള സംസ്ഥാന ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഉത്തമ ഉദാഹരണമാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.

സ്വാതന്ത്ര്യസമര സേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ പോയ പ്രധാനമന്ത്രിയെ അപമാനിക്കാനായിരുന്നു പഞ്ചാബ് ഗവൺമെന്റിന്റെ ശ്രമമെന്നും ജെ പി നഡ്ഡ ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ഘടകവും രംഗത്ത് വന്നു.

സംസ്ഥാന ഗവൺമെന്റിന് ഉത്തരവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പഞ്ചാബിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ അശ്വിനി ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പഞ്ചാബിലെ ക്രമസമാധാന നില തകർന്നെന്നും അദ്ദേഹം ആരോപിച്ചു.