നാടിൻ്റെ പുരോഗമന സ്വഭാവം രൂപപ്പെടുത്തുന്നതിൽ കഥാപ്രസംഗം നിർണ്ണായക സംഭാവനകൾ നൽകി: മുഖ്യമന്ത്രി

Share

കഥാപ്രസംഗം എന്ന കലാരൂപം നാടിൻ്റെ പുരോഗമന സ്വഭാവം രൂപപ്പെടുത്തുന്ന കാര്യത്തിൽ നിർണ്ണായക സംഭാവനകൾ നൽകിയിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, തിരുവനന്തപുരത്ത് ഭാരത് ഭവനിൽ AKG യുടെ ജീവിത നാൾ വഴികളെ മുൻനിർത്തിയുള്ള കഥാപ്രംഗ ആവിഷ്ക്കാ രത്തിൻ്റെ ഉത്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു സാംസാരിക്കുകയായിരുന്ന് മുഖ്യമന്ത്രി.

പുരോഗമന മുന്നേറ്റത്തിന് കഥാപ്രംഗം എന്ന കലാരൂപം വഹിച്ച പങ്ക് വളരെ വലുതാണ് ,ഭരണകൂട ഭീകരതക്കും, അമിതാധി കാരത്തിനും എതിരെ വലിയ കൊടുംങ്കാറ്റ് തന്നെ കഥാപ്രസംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കവി ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈൻ ആയും ,മന്ത്രി M.V .ഗോവിന്ദൻ വേദിയിൽ എത്തിയും AKG കുറിച്ചുള്ള കഥാപ്ര സംഗ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു.

പ്രമോദ് പയ്യന്നൂർ, സംഗീതജ്ഞ Dr.K.ഓമനക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു , പ്രൊഫസർ ചിറക്കര സലിംകുമാർ ആണ് AKG യുടെ ജീവിത നാൾ വഴികളെ മുൻനിർത്തിയുള്ള കഥാപ്രസംഗം അവതരിപ്പിച്ചത്.