ന്യൂഡല്‍ഹി: പട്ടികയിലുള്ള 651 രാസമൂലകങ്ങളുടെ വില കുറയ്ക്കാന്‍ നടപടി. മൊത്തവ്യാപാര വിലസൂചികയുടെ അടിസ്ഥാനത്തില്‍ അവശ്യമരുന്നുകള്‍ക്ക് 12.12 ശതമാനം വില കൂടിയ സാഹചര്യത്തിലാണ് ആശ്വാസ ഇടപെടലുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി രംഗത്തുവന്നത്. പല മരുന്നുകള്‍ക്കും 16.62 ശതമാനംവരെ വില കുറയും.
നിലവില്‍ 870 രാസമൂലകങ്ങളാണ് അവശ്യമരുന്ന് പട്ടികയിലുള്ളത്. ഇവയുടെയെല്ലാം വില ഏപ്രില്‍ ഒന്നുമുതല്‍ കൂടിയിരുന്നു. ഔഷധനിയമപ്രകാരമുള്ള വര്‍ധനയായതിനാല്‍ വില കുറയ്ക്കുന്നതിന് നിയമത്തിലെ മറ്റു വഴികളാണ് സര്‍ക്കാര്‍ തേടിയത്. നിലവില്‍ 651 ഇനങ്ങളില്‍ ശരാശരി 6.73 ശതമാനത്തിന്റെ കുറവുണ്ടാകും.