ദുബായ് ഗോൾഡ് എം ഡി പിടിയിൽ

Share

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വഴി 2019 ൽ 25 കിലോ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് എം ഡി പി പി മുഹമ്മദലി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ.

അന്ന് തിരുവനന്തപുരത്ത് പിടിച്ച സ്വർണം മുഹമ്മദാലിക്ക് വേണ്ടി ആയിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കരിപ്പൂർ വഴി ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് അറസ്റ്റ്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നു. ഡി ആർ ഐ നോട്ടീസുകൾ നൽകിയപ്പോൾ ഒന്നും ഇവർ ഹാജരായിരുന്നില്ല. ഇയാളുടെ സഹോദര പുത്രൻ ഹക്കീം അറസ്റ്റിൽ ആയിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ  അവിഹിത നിക്ഷേപം വഴി വിവാദത്തിലായ എ ആർ നഗർ സഹകരണ ബാങ്കിൻറെ സി പി എം അനുഭാവിയായ സെക്രട്ടറി ഹരികുമാറുമായി മുഹമ്മദലി ലണ്ടനിൽ വലിയ ബിസിനസ് നടത്തുന്നുണ്ട്.

ഒമാനില്‍ നിന്നു കെ എസ് ആർ ടി സി കണ്ടക്ടറും യുവതിയും 25 കിലോ സ്വര്‍ണവുമായെത്തിയത് അഭിഭാഷകൻറെ  നിര്‍ദ്ദേശപ്രകാരമെന്ന് ഡി.ആര്‍.ഐ പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ അഡ്വ. ബിജുവിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പിടിയിലായ സുനിലും സെറീനയും  മൊഴി നൽകിയത് . തിരുമല സ്വദേശിയായ സുനിലും എറണാകുളം സെറീന ഷാജിയുമാണ് ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്.

വിമാനത്താവളത്തില്‍ ഇവർ പിടിയിലായതിനു പിന്നാലെ അഡ്വ. ബിജു ഒളിവില്‍ പോയി. പിടിയിലായ സുനിലും സെറീനയും സ്ഥിരം സ്വര്‍ണക്കടത്തുകാരാണെന്നും ഡി.ആര്‍.ഐ കണ്ടെത്തി. രണ്ടു വര്‍ഷത്തിനിടെ പത്തിലേറെ തവണയാണ് സെറീന ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്.

ഈ കേസിൽ കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണൻ പിന്നീട് പിടിയിലായി.