എറണാകുളം തൃക്കാക്കര മഹാക്ഷേത്രത്തിൽ നടന്നു വരുന്ന മഹോത്സവത്തിന് ഭാഗമായി ഒൻപതാം ദിനമായ ഇന്ന് ഉത്രാടം വലിയവിളക്ക് പ്രത്യേക പൂജകൾ നടക്കുകയാണ് ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടുമണിക്ക് ശിവേലി നടന്നു അത്തം മുതൽ പത്തു ദിവസങ്ങളില്ലായി നടന്നുവരുന്നതാണ് തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണം മഹോത്സവം.
കാർഷികവിളകളുടെ ഉത്രാട കാഴ്ച സമർപ്പണം നടന്നു ഒരാനയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശിവേലിയും അതിനുശേഷം വൈകുന്നേരം അഞ്ചു മണിക്ക പകൽ പൂരവും നടക്കും തുടുർന്നു ദീപാരാധനയും പള്ളിവേട്ടയും നടക്കും. വ്യവസായ മന്ത്രി പി രാജീവ് ക്ഷേത്രം സന്ദർശനം നടത്തി ഉത്രാട കാഴ്ച സമർപ്പിച്ചു.