കോഴിക്കോട്: ബിസിനസില്‍ നിന്നുള്ള ലാഭം ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും കൂടി ജീവിത നിലവാരം ഉയര്‍ത്താനുള്ളതാണെന്ന കാഴ്‌ചപ്പാടാണ് മലയാളിയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടു പകര്‍ന്ന മൈജി സ്ഥാപനത്തിനുള്ളത്. ജീവനക്കാരന് ബെൻസ് കാർ വാങ്ങിനൽകിയാണ് മൈജി ഉടമ എ കെ ഷാജി ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.
കാല്‍ നൂറ്റാണ്ടായി എ കെ ഷാജിയോടൊപ്പമുള്ള ചീഫ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ അനീഷ് സി ആറിനാണ് സര്‍പ്രൈസായി ബെന്‍സ് കാർ വാങ്ങി നല്‍കിയത്. സഹപ്രവര്‍ത്തകന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയ സ്ഥാപനങ്ങള്‍ സൗത്ത് ഇന്ത്യയില്‍ ഒരുപക്ഷെ മൈജി മാത്രമായിരിക്കും. മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്.
ആറ് ജീവനക്കാര്‍ക്ക് ഒരുമിച്ചു കാറുകള്‍ സമ്മാനമായി വാങ്ങി നല്‍കി മൈജി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിദേശയാത്രകള്‍ ഉള്‍പ്പടെ നിരവധി ഓഫറുകള്‍ എല്ലാ വര്‍ഷവും മൈജിയിലെ സ്റ്റാഫിന് നല്‍കുന്നുണ്ട്. അതിനോടൊപ്പം കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും മൈജി തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കൊറോണ മഹാമാരി പടര്‍ന്നു പിടിച്ച ഇക്കാലത്തും മൈജി ജീവനക്കാരെ കൈവിട്ടില്ല. വന്‍കിട സ്ഥാപനങ്ങള്‍ വരെ സ്റ്റാഫിനെ പിരിച്ചു വിടുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്‌തപ്പോള്‍ മൈജി അവരെ ചേര്‍ത്ത് പിടിക്കുകയാണ് ചെയ്‌തത്. ഷോറൂമുകള്‍ അടച്ചിട്ട ലോക്‌ഡൗണ്‍ നാളുകളില്‍ ഫുഡ് കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാന്‍ ചെയര്‍മാന്‍ തന്നെ മുന്നിട്ടിറങ്ങി. ഫുഡ് കിറ്റുകളുടെ വിതരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.