ചിരി മായാതിരിക്കാൻ ചിരിയിലേക്ക് വിളിക്കാം; പോലീസിൻ്റെ പ്രവർത്തനങ്ങളോട് സഹകരിക്കുക

Share

കൊറോണ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കേരള പോലീസിൻ്റെ നേതൃത്വത്തിൽ ശിശുസൗഹൃദ പോലീസ് (CAP) സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC), ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC) എന്നിവർ ചേർന്നൊരുക്കുന്ന ഓൺലൈൻ ചങ്ങാതിയാണ് ‘ചിരി’.

കുട്ടികൾക്ക് എന്ത് മാനസിക വിഷമം ഉണ്ടായാലും മടി കൂടാതെ ‘ചിരി’ ഹെൽപ് ലൈൻ നമ്പരായ 9497900200 നമ്പരിലേക്ക് വിളിക്കാം. കുട്ടികളോട് ദിവസേന അരമണിക്കൂറെങ്കിലും തുറന്ന് സംസാരിക്കാനുള്ള സമയം മാതാപിതാക്കൾ കണ്ടെത്തണം.

കൊറോണക്കാലത്ത് പുറത്തിറങ്ങാതെ, കൂട്ടുകാരെ കാണാൻ കഴിയാതെ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് പറയാനുള്ളതെന്തും അത് ആശയങ്ങളായാലും ആശങ്കയായാലും കേൾക്കാനുള്ള മനസ് മാതാപിതാക്കൾക്ക് ഉണ്ടാകണം.

കൗമാരപ്രായമെത്തിയ കുട്ടികളുമായി മാനസിക അകൽച്ച ഉണ്ടാകാതെ നോക്കണം. കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കുടുംബവഴക്ക്, അശ്ലീല പദപ്രയോഗങ്ങൾ, ലഹരി ഉപയോഗം എന്നിവ പൂർണ്ണമായും ഒഴിവാക്കണം.

ആൺ – പെൺ വ്യത്യാസമില്ലാതെ കുട്ടികളെ വീട്ടിലെ എല്ലാ കാര്യങ്ങളിലും പങ്കാളിത്തം നൽകി ഉത്തരവാദിത്തമുള്ളവരാക്കി പരിശീലിപ്പിക്കണം. കേരള പോലീസിൻ്റെ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണ നഗരസഭ നൽകുമെന്ന് മേയർ അറിയിച്ചു.

എല്ലാ സ്കൂളുകളും എല്ലാ ദിവസവും ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് ‘ചിരി’ ഹെൽപ് ലൈൻ നമ്പർ കുട്ടികൾക്ക് പരിചയപ്പെടുത്തണമെന്ന് മേയർ അഭ്യർത്ഥിച്ചു.