കോവിഡ് വ്യാപനം ഏറുന്നു; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

Share

കോവിഡ് വ്യാപനത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അലംഭാവമുണ്ടായാല്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗവ്യാപനം കൂടും. ജൂലൈ 19 മുതല്‍ കേരളത്തില്‍ രോഗവ്യാപനം കൂടിയെന്ന് ആരോഗ്യമന്ത്രാലയം. ഉയര്‍ന്ന രോഗബാധ നിരക്ക്മൂലം എല്ലാ ജില്ലകളും ആശങ്കയിലാണ്. സര്‍ക്കാരിന്റെ പ്രതിരോധനടപടികള്‍ ഇനിയും ലക്ഷ്യം കാണണം. രോഗനിര്‍ണയത്തിന് ഐസിഎംആർ നിര്‍ദേശിക്കുന്ന ആർടിപിസിആർ പരിശോധന തന്നെ വേണം. ഹോം ഐസലേഷന്‍ ജില്ലാ ഭരണകൂടങ്ങള്‍ വീഴ്ചയില്ലാതെ നടപ്പാക്കണമെന്നും നിര്‍ദേശം.