കോവിഡ് മഹാമാരി അവസാനിക്കുമെന്ന ധാരണ ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന

Share

ഒമിക്രോൺ വകഭേദം നിയന്ത്രണ വിധേയമാകുന്നതോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന ധാരണ ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന.

കോവിഡിന്റെ കൂടുതൽ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാഹചര്യമാണുള്ളതെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസിസ് മുന്നറിയിപ്പ് നൽകി.

പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പും സമഗ്രമായി നടത്തിയാൽ കോവിഡിന്റെ തീവ്രത ഈ വർഷം തന്നെ മറികടക്കാനാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.