കോവിഡിനു ശേഷമുള്ള കാലത്ത് ശുചിത്വകാര്യത്തില്‍ അതീവ ശ്രദ്ധ ആവശ്യമാണെന്ന് പറമ്പിക്കുത്ത് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച ശില്‍പശാല ചൂണ്ടിക്കാട്ടി. വനമേഖലകളിലും വിദൂര പ്രദേശങ്ങളിലും ഇതിനു പ്രസക്തി ഏറെയാണെന്നും കോവിഡും ശുചിത്വവും എന്ന ശില്‍പശാലയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ പറഞ്ഞു.
പറമ്പിക്കുളം അല്ലിമൂപ്പന്‍ കോളനിയില്‍ സംഘടിപ്പിച്ച ശില്‍പശാല ഊരുമൂപ്പന്‍ രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജഗദാനന്ദന്‍ മാസറ്റര്‍ ക്ലാസ് നയിച്ചു.
റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍ രാമകൃഷ്ണന്‍, ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ പി യു രാമാനന്ദ്, എം സുരേഷ്‌കുമാര്‍, ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, പാലക്കാട് സംസാരിച്ചു.
ജില്ലാ ശുചിത്വ മിഷന്‍, ഗംഗോത്രി ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. വിവിധ മല്‍സരങ്ങളും ശില്‍പശാലയോട് അനുബന്ധിച്ചു സംഘടിപ്പിച്ചു.