കോട്ടയത്ത് ബി ജെ പി ഫണ്ടിൽ തിരിമറി

Share

കോട്ടയം:ബി ജെ പി കോട്ടയം നിയമ സഭാ മണ്ഡലത്തിലേക്ക് വന്ന തിരഞ്ഞെടുപ്പ് ഫണ്ട് ചിലർ തിരിമറി നടത്തിയതായി ആരോപണം ഉയർന്നു.

സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടവർ ജില്ലാ നേതൃത്വത്തിന്‌ പരാതി നൽകിയെന്നാണ് വിവരം.സി പി എം വിട്ട് ബി ജെ പി യിൽ എത്തിയ മിനർവ മോഹൻ ആയിരുന്നു,സ്ഥാനാർത്ഥി.

ജന്മഭൂമിയിൽ ജോലി ചെയ്യുന്ന ഒരു ബി ജെ പി ജില്ലാ ഭാരവാഹിക്ക് എതിരെയാണ് ആരോപണം. ഇയാൾ ഫണ്ട് ജന്മഭൂമി ഓഫിസിലേക്ക് കൊണ്ട് പോയതായി വ്യക്തമായിട്ടുണ്ട്.വിതരണത്തിനായി സുരക്ഷിത സ്ഥലം എന്ന് പറഞ്ഞാണ് ഫണ്ട് മാറ്റിയത്.ഫണ്ട് മുഴുവൻ ചെലവാക്കാതെ പലയിടത്തും ചോർന്നു എന്നാണ് ആരോപണം.സ്ഥാനാർത്ഥിയുടെ മകൻ കേന്ദ്ര സർവീസിൽ ജോലി ചെയ്യുന്നു.അദ്ദേഹം കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു.അദ്ദേഹം രാജി വച്ച് പാർട്ടിയിൽ ചേരാൻ ആലോചിക്കുമ്പോഴാണ്,മിനർവ തന്നെ ചേരാൻ തീരുമാനിച്ചത്.

ആരോപണ വിധേയനായ ആൾ  മുൻപ് വിശ്വ ഹിന്ദു പരിഷത് ഭാരവാഹിയായിരുന്നു.അക്കാലത്ത് സുവിശേഷകൻ തങ്കു ബ്രദറിനെതിരെ വി എച് പി നടത്തിയ സമരം കോഴ വാങ്ങി പിൻവലിച്ചതായി ആരോപണം ഉയർന്നിരുന്നു.

സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെപിയിൽ ചേർന്നത്, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ കോട്ടയത്തെ സ്വീകരണ വേദിയിൽ ആയിരുന്നു.  കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് ഇവര്‍ ബിജെപി  അംഗത്വം സ്വീകരിച്ചത്.

എസ്.എൻ.ഡി.പി വനിതാ സംഘം മീനച്ചിൽ താലൂക്ക് ചെയർപേഴ്സൻ ആണ് മിനർവ.