കേരളത്തിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറൻറീനുമായി കർണാടക

Share

കേരളത്തിൽനിന്നും എത്തുന്ന എല്ലാവർക്കും ഏഴു ദിവസത്തെ നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഏർപ്പെടുത്തി കർണാടക സർക്കാർ. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് കേരളത്തിൽനിന്നുള്ളവർക്ക് നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

രണ്ടു ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കും ഉൾപ്പെടെ ഒരാഴ്ചത്തെ നിർബന്ധിത ക്വാറൻറീൻ ബാധകമാണ്.