കെ-റെയിൽ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന വാദം തെറ്റ്: ഇ. ശ്രീധരൻ

Share

സംസ്ഥാനത്തെ കെ-റെയിലിനായി മേൽപാലവും അടിപ്പാതയും നിർമ്മിക്കുമ്പോൾ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ഡി എം ആ‍ർ സി മുൻ എംഡി ഇ ശ്രീധരൻ.

അതേസമയം ഓരോ 500 മീറ്ററിലും പാലങ്ങൾ നിർമ്മിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യരും, മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തിൽ സിൽവർ ലൈൻ കടന്നുപോകുന്ന വഴികളിലെല്ലാം ട്രാക്കിന്റെ ഇരുവശങ്ങളിലും ഭിത്തി നിർമ്മിക്കേണ്ടി വരും.

ഇത്തരത്തിൽ 393 കിലോമീറ്റർ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകും.

വെള്ളം ഒഴികി പോകുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ ഇല്ലാതാവുന്നതോടെ പദ്ധതി പ്രദേശത്ത് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയുണ്ടാകുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.