കനത്ത മഴയിലും ശബരിമലയിൽ വൻ ഭക്തജനപ്രവാഹം

Share

ശബരിമലയിൽ കനത്ത മഴ വക വെയ്കാതെ ഭക്തജനപ്രവാഹം.

ഇന്നലെ വൈകീട്ട് നട തുറന്നപ്പോൾ നടപ്പന്തൽ ഏതാണ്ട് പൂർണ്ണമായും നിറഞ്ഞിരുന്നു.

തിരക്ക് ഏറെ നേരെ നീണ്ടുനിന്നു.

ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ പതിനെട്ടാംപടിക്ക് മുകളിൽ ടാർപോളിൻ കെട്ടി മറച്ചിട്ടുണ്ട്.

ഇന്നലെ 42,354 പേർ ദർശനത്തിനായി ബുക്ക് ചെയ്തിരുന്നു.

ഈ മാസം ഒമ്പത് മുതൽ ഏതാണ്ട് മകരവിളക്ക് അവസാനിക്കും വരെ വിർച്വൽ ക്യൂ ബുക്കിംഗ് ഏതാണ്ട് പൂർണമാണ്.

കൈയിൽ സാനിറ്റൈസർ തളിച്ചും ആവശ്യക്കാർക്ക് മാസ്‌ക് നൽകിയുമാണ് പോലീസ് നടപ്പന്തലിലെ ക്യൂവിലേക്ക് ഭക്തരെ കടത്തിവിടുന്നത്.

പമ്പയിൽ ഞുണങ്ങാറിന് കുറുകെ താല്കാലികമായി നിർമ്മിച്ച പാലം തുറന്നു.

ജലസേചന വകുപ്പ് സമയബന്ധിതമായാണ് പാലം പൂർത്തിയാക്കിയത്.

മലവെള്ളപ്പാച്ചിലിൽ താല്കാലിക പാലം ഒലിച്ചുപോയതിനെ തുടർന്നാണ് പുതിയ പാലം നിർമ്മിച്ചത്.

പരാതി രഹിതമായ മണ്ഡലകാലമാണ് ലക്ഷ്യമിടുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.

തീർത്ഥാടനം സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.