സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നാലു വരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി. ജില്ലാ ഭരണകൂടവും പൊലീസും ഇക്കാര്യം ഉറപ്പാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് കോവിഡ് ചികിത്സ ചെലവ് രോഗ തീവ്രതയെക്കാള്‍ കൂടുതലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സ്വകാര്യ ആശുപത്രികള്‍ വിവിധ നരിക്കുകളാണ് കോവിഡ് ചികിത്സയ്ക്കായി ഈടാക്കുന്നതെന്ന പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് രാമചന്ദ്രന്‍, ജസ്റ്റിസ് എം ആര്‍ അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.