പയ്യന്നൂർ: പൊത്താങ്കണ്ടം ആനന്ദാശ്രമത്തിലെ ഒന്നര വയസുള്ള ഒട്ടകപ്പക്ഷിക്ക് ശസ്ത്രക്രിയ.
കീഴ്ത്താടി, കൂടിൻറെ കമ്പിവേലിയിൽ കുടുങ്ങി പരുക്കേറ്റതിനാൽ ആണ് അപൂർവ ശസ്ത്രക്രിയ വേണ്ടി വന്നത്. എല്ല് പൊട്ടിയ സ്ഥാനത്ത് ഡോക്ടർമാരുടെ സംഘം സ്റ്റീൽ കമ്പി ഘടിപ്പിച്ചു. ഓർത്തോപീഡിക് വയറിങ് എന്ന് പറയും.അരമണിക്കൂർ വേണ്ടി വന്നു.
135 കിലോയുള്ള ഒട്ടകപ്പക്ഷിയെ മയക്കിക്കിടത്തി ആയിരുന്നു, ശസ്ത്രക്രിയ. ജില്ലാ മൃഗാശുപത്രി സർജൻ ഡോ ഷെറിൻ പി സർഗോമിൻറെ നേതൃത്വത്തിൽ ഡോക്ടർമാരായ ശരത്തും സിറിൽ അലോഷ്യസും പങ്കെടുത്തു. രാജ്യത്ത് ഇത്തരം ശസ്ത്രക്രിയ അപൂർവമാണെന്ന് അവർ പറഞ്ഞു.
പക്ഷി ആരോഗ്യം വീണ്ടെടുക്കുന്നു.