എല്ലാവർക്കും ആരോഗ്യം എന്നതാണ് സർക്കാർ മുദ്രാവാക്യം: റവന്യൂമന്ത്രി കെ രാജൻ

Share

എല്ലാവർക്കും ആരോഗ്യം നൽകുക എന്ന മുദ്രാവാക്യവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. ലോക കാഴ്ച്ച ദിനാചരണത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലായിടത്തും കാഴ്ച്ചയുടെ ഇടമൊരുക്കുക എന്നതാവണം നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ശാരീരിക പ്രശ്നങ്ങൾ മൂലമോ പോഷകാഹാരക്കുറവ് കൊണ്ടോ അന്ധത അനുഭവിക്കുന്നവർക്ക്  കൈത്താങ്ങാവാൻ നമുക്കാകണം. ജന്മനാ കാഴ്ചക്കുറവ് ഉള്ളവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും മന്ത്രി പറഞ്ഞു. പോഷകാഹാരക്കുറവ് കൊണ്ട് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ വേണ്ട ബോധവൽക്കരണം നടത്തണം. കണ്ണിന്റെ കാഴ്ചയ്ക്ക് സഹായകരമാവുന്ന ഭക്ഷണക്രമം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു.

ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ  ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഓൺലൈനിൽ നടന്ന കാഴ്ച്ച ദിനാചരണ പരിപാടിയിൽ   പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ  ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ്  ജോയിന്റ് ഡയറക്ടർ ഡോ.ആർ ഉഷ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ  ഡോ.സജി പി ആർ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ, ആയുർവേദ ഡിഎംഒ ഡോ.പി ആർ സലജകുമാരി, ആയുഷ് മിഷൻ ഡിപിഎം ഡോ.എം എസ്  നൗഷാദ് എന്നിവർ സംസാരിച്ചു. കുട്ടികളിലെ കാഴ്ച്ച വൈകല്യം കാരണങ്ങളും പരിഹാരവും എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി നടന്ന  ബോധവൽക്കരണ ക്ലാസിന് തൃശൂർ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ.പി കെ നേത്രദാസ്  നേതൃത്വം നൽകി.

ഇതോടനുബന്ധിച്ചുള്ള നേത്രരോഗ്യ പക്ഷാചരണത്തിന്റെ ഭാഗമായി സ്നേഹിക്കാം നിങ്ങളുടെ കണ്ണുകളെ  എന്ന വിഷയത്തിൽ യുപി സ്കൂൾ  വിദ്യാർത്ഥികൾക്ക് വാട്ടർ കളർ, ചിത്രരചനാ മത്സരം, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിഭാഗങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം, പൊതുജനങ്ങൾക്കായി ഷോർട്ട് വീഡിയോ നിർമ്മാണ മത്സരവും നടന്നു വരുന്നുണ്ട്. 28-ാം തീയതി വരെ എല്ലാ ദിവസവും 2 മണിക്ക് കാഴ്ച സംബന്ധമായ ഓരോ വിഷയങ്ങളിൽ പൊതുജനങ്ങൾക്കായി