ഉയര്‍ന്ന പി.എഫ് : അധികവിഹിത രേഖ ഇപ്പോള്‍ വേണ്ട

Share

കൊച്ചി : ഉയര്‍ന്ന പി.എഫ് പെന്‍ഷന് വേണ്ടി ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നവര്‍ സ്‌കീമിന്റെ 26(6) വ്യവസ്ഥയനുസരിച്ച് കൂടുതല്‍ വിഹിതം അടച്ചതിന്റെ അനുമതി രേഖകള്‍ ഹാജരാക്കണമെന്ന വ്യവസ്ഥ ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നു ഹൈക്കോടതി ഇ. പി. എഫ്. ഒയ്ക്ക് നിര്‍ദേശം നല്‍കി. ഇതില്ലാതെ ഓപ്ഷന്‍ നല്‍കാന്‍ ഓണ്‍ ലൈന്‍ പോര്‍ട്ടലില്‍ സൗകര്യമൊരുക്കണം. മാറ്റം വരുത്താനാകുന്നില്ലെങ്കില്‍ അപേ ക്ഷയുടെ പകര്‍പ്പ് (ഹാര്‍ഡ് കോ
പ്പി) സ്വീകരിക്കാന്‍ ക്രമീകരണം ഒരുക്കണമെന്നും
ജസ്റ്റിസ് സിയാദ് റഹ്മാന്‍ നിര്‍ദേശിച്ചു. ഇതിനായി 10 ദിവസം ഇ. പി. എഫ്. ഒയ്ക്ക് അനുവദിച്ചു. ഓപ്ഷന്‍ നല്‍കാനുള്ള തീയതി മേയ് 3ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.