ദില്ലി: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എൻടിപിസി തുരങ്കത്തിന് മുകളിൽ നിർമ്മിച്ച ഹോട്ടൽ സമുച്ചയം തകർന്നുവീണു. കുന്നിന് മുകളിൽ നിന്ന് മണ്ണിടിച്ചിലുണ്ടായതോടെ ഇന്നലെ വൈകുന്നേരത്തോടെ ഹോട്ടല്‍ ഇടിയുകയായിരുന്നു.
രണ്ടാഴ്ച മുൻപ് ഇവിടെ തുടർച്ചയായി പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായത്. എന്നാൽ അപകടസാധ്യത മുന്നിൽ കണ്ട് പൊലീസും എസ്.ഡി.ആര്.എഫും ഹോട്ടല്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി.
മണ്ണിടിച്ചിലിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ വീണിരുന്നു. ജൂലൈ 25 ന് ടണലിന് മുമ്പിൽ നിരവധി മണ്ണിടിച്ചിലുകൾ സംഭവിച്ചിരുന്നു.