ആവിഷ്‌കാര
സ്വാതന്ത്യത്തെക്കുറിച്ച്
ഇനി മിണ്ടരുത്!

Share

‘ദി കേരള സ്റ്റോറി’ എന്ന സിനിമ ലോകത്തിനുമുന്നില്‍ കേരളത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍. സിനിമ നിരോധിക്കണമെന്നും അദ്‌ദേഹം ആവശ്യപ്പെട്ടു. മോദി പാകിയ വിഷവിത്താണതെന്നും സതീശന്‍ പറഞ്ഞുവച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സിനിമ പറയുന്നതത്രെ. പതിവു പോലെ ‘ആര്‍. എസ്. എസ്. അജണ്ട ഒളിച്ചുകടത്തുന്ന’ സിനിമക്കെതിരെ ഇടതു പക്ഷവും ബഹളം വയ്ക്കുന്നുണ്ട്. സിനിമ ഇറങ്ങിയിട്ടില്ല. ട്രെയിലര്‍ കണ്ടാണ് ഹാലിളക്കം.
ഒരു വിദേശരാജ്യം ബി.ബി.സി വഴി ഒരു ഡോക്യുമെന്‌ററി പുറത്തിറക്കിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചവര്‍
ദ കേരള സ്റ്റോറി’ ഫീച്ചര്‍ ഫിലിമാണെന്നും ഡോക്കുമെന്‌ററിയല്ലെന്നും മനസിലാക്കാതെയാണ് എതിര്‍പ്പുയര്‍ത്തുന്നത്. ബി.ബി.സി ഡോക്യുമെന്‌ററി ലോകത്തിനു മുന്നില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഇവര്‍ക്കൊന്നും തോന്നിയതുമില്ല. ചില സ്‌പെഷ്യലൈസ്ഡ് ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ നടത്തുന്ന ലൗജിഹാദിനെക്കുറിച്ചാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയിലറിലുള്ളത്. മുസ്‌ളീങ്ങളെ അടച്ചാക്‌ഷേപിക്കുന്നില്ല എന്നാണ് മനസിലാക്കേണ്ടത്. ഇനി സിനിമയില്‍ കേരളം എന്ന പേരുള്ളതാണോ പ്രശ്‌നം? എങ്കില്‍ ബി.ബി.സി ഡോക്യുമെന്‌ററിയില്‍ ഇന്ത്യയുടെ പേരുണ്ടായിരുന്നു എന്നത് മറന്നുപോയോ? ഇന്ത്യ ദി മോഡി ക്വസ്റ്റിന്‍!
എങ്കിലും ചില കാര്യങ്ങള്‍ ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ടെന്നത് വാസ്തവമാണ്. കേരളത്തില്‍ നിന്ന് ഹൈന്ദവ, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിന് കൊണ്ടുപോയിട്ടുണ്ട്, കൂടുതല്‍ തീവ്രവാദികളെ കയറ്റുമതി ചെയ്തതും കേരളമാണ് എന്നിവയാണവ. ഇക്കാര്യങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ക്ക് സംശയം ഉണ്ടാകുമെന്ന് കരുതാന്‍വയ്യ. ട്രെയിലര്‍ മുന്നോട്ടുവയ്ക്കുന്ന കണക്കിലാണ് അഭിപ്രായവ്യത്യാസം. ഒരു കഥാപാത്രം പറയുന്നതിനപ്പുറം എത്ര പെണ്‍കുട്ടികളെ മതം മാറ്റി എന്നതിന് സിനിമയില്‍ ന്യായീകരണമുണ്ടോ? റിലീസിനുശേഷമേ വ്യക്തത വരൂ. സിനിമ ഇറങ്ങിയിട്ട് നമുക്ക് പ്രതിസ്വരങ്ങളാകാം, ചര്‍ച്ചയാവാം. അതല്ലേ മര്യാദ? അല്ലെങ്കില്‍തന്നെ പ്രബുദ്ധ മലയാളികളെ ഒരുചിത്രംകൊണ്ട് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നാണോ ഇവര്‍ പറയുന്നത്?
ഏതായാലും ആവിഷ്‌കാര സ്വാതന്ത്യത്തെക്കുറിച്ച് ഇവരാരും ഇനി മിണ്ടിപ്പോകരുത്, അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍.
.