ആവശ്യക്കാര്‍ വരട്ടെ എന്ന് കോടതി, ആഭ മുരളീധരന്‌റെ ഹര്‍ജി തള്ളി

Share

ന്യൂഡല്‍ഹി: ജനപ്രാതിനിധ്യ നിയമത്തിലെ 8 (3) വകുപ്പ് പ്രകാരം രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചാല്‍ ഉടനടി അയോഗ്യനാകുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി ആഭ മുരളീധരന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
ഈ നിയമപ്രകാരം പരാതിക്കാരി അയോഗ്യ നേരിട്ടിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിങ്ങളെ ഇതെങ്ങനെയാണ് ബാധിക്കുന്നത്. ഈ നിയമം ബാധിക്കപ്പെട്ടവര്‍ ആവശ്യവുമായി വരട്ടെ, ഹര്‍ജി പിന്‍വലിക്കാന്‍ അവസരം നല്‍കിക്കൊണ്ട് കോടതി പറഞ്ഞു.
രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരുന്നു. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആഭാ മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.