ആദ്യവിദേശ യൂണിവേഴ്‌സിറ്റി
ക്യാംപസ് ഗുജറാത്തില്‍

Share

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയിലെ ഡീകിന്‍ യൂണിവേഴ്‌സിറ്റിക്ക് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ക്യാംപസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇന്ത്യയില്‍ ക്യാംപസ് തുറക്കുന്ന ആദ്യ വിദേശ സര്‍വകലാശാലയാണ് ഡീകിന്‍.
ക്യു.എസ് ലോക റാങ്കിങ്ങില്‍ 266ാം സ്ഥാനത്തുള്ള സര്‍വകലാ
ശാലയാണു ഡീകിന്‍. ലോകത്തെ ടോപ് 50 യങ് യൂണിവേഴ്‌സിറ്റികളുടെ പട്ടികയിലുമുണ്ട്. ഡീകിന്‍ യൂണി വേഴ്‌സിറ്റിയില്‍ 132 രാജ്യങ്ങളില്‍നിന്നുള്ള 60,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ഗുജറാത്തില്‍ ആദ്യഘട്ടത്തില്‍ പിജി കോഴ്‌സുകളിലേക്കായിരിക്കും പ്രവേശനം. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ അവസരമൊരുക്കി യുജിസി അടുത്തിടെ കരട് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിരുന്നു.