വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപം തീർത്ഥാടന കേന്ദ്രമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി . അയ്യൻകാളിയുടെ 158 ജന്മദിനത്തോടനുബന്ധിച്ച് വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് കാണുന്ന മതേതരത്വത്തിനും നവോദ്ധാനത്തിനും വേണ്ടി ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് അയ്യൻകാളിയെന്ന് മന്ത്രി പറഞ്ഞു.
സാധു ജന പരിപാലന സംഘം നടത്തുന്ന പ്രവർത്തനങ്ങൾ കേരളം മുഴുവനും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവളം ഏരിയ സെക്രട്ടറി പി.എസ്.ഹരികുമാർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു