കൊച്ചി: കെ. എസ്.ഐ.ഡി.സി. വഴി നല്‍കുന്ന മുഖ്യമന്ത്രിയുടെ സഹായധന വായ്പയുടെ പരിധി അഞ്ചുകോടിയായി വര്‍ദ്ധിപ്പിച്ചു. അഞ്ചുശതമാനമാണ് പലിശ. വനിതാ സംരംഭങ്ങള്‍ക്ക് 50 ലക്ഷംരൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കും.
സംരംഭങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി വ്യവസായനയത്തിന്റെ തന്നെ ഭാഗമാ ക്കിയിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മസംരംഭങ്ങള്‍, കേരളത്തിനു പുറത്ത് താമസിക്കുന്നവര്‍ സം സ്ഥാനത്ത് തുടങ്ങുന്ന സംരംഭങ്ങള്‍ എന്നിവക്കെല്ലാം മൂലധനസഹായം ഉറപ്പാക്കും. കുറഞ്ഞത് 25 ലക്ഷവും പരമാവധി രണ്ടു കോടിയുമായിരുന്നു കുറഞ്ഞ പലിശയ്ക്ക് ഈ പദ്ധതിയനുസരിച്ച് വായ്പ നല്‍കിയിരുന്നത്. നിലവില്‍ കുറഞ്ഞ സഹായധനം ഒരു കോടിയായി ഉയര്‍ത്തി. അതിനു താഴെയുള്ള സഹായപദ്ധതി കള്‍ മറ്റു പദ്ധതികളിലും കെ. എസ്.ഡി.സി.യില്‍നിന്ന് നേരിട്ടും ലഭിക്കുമെന്നതിനാലാണിത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരുകോടിരൂപവരെ സഹായം അനുവദിക്കുന്ന പദ്ധതിയും കെ.എസ്.ഐ .ഡി.സി. തയ്യാറാക്കിയിട്ടുണ്ട്. വനിതാസംരംഭകര്‍ക്ക് ‘വി മിഷന്‍’ എന്നപേരിലുള്ള പദ്ധതിയില്‍ 50 ലക്ഷം വരെ വായ്പ ലഭ്യമാക്കും.