മലയാളി ജയ്‌പൂരിൽ ഡച്ച്  വനിതയെ പീഡിപ്പിച്ചു 

Share

ജയ്പൂര്‍: വിദേശവനിതയെ ബലാത്സംഗം ചെയ്ത കേസില്‍ മലയാളി രാജസ്ഥാനിലെ ജയ്പൂരില്‍ അറസ്റ്റില്‍. ബിജു മുരളീധരൻ കേരളത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിൽ ആയത്.

കുടുംബസമേതം ഇന്ത്യ സന്ദർശനത്തിന് 12 നാണ് മുപ്പതുകാരിയായ ഡച്ച് വനിത ഡൽഹിയിൽ എത്തിയത്. ആയുർവേദ മസാജിന് സ്ത്രീയെ അയയ്ക്കാനാണ് ഇവർ ആവശ്യപ്പെട്ടത് എങ്കിലും എത്തിയത് ബിജു ആയിരുന്നു.

രാജസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്ത്രീ. ജയ്പൂരിലെ ഖാതിപുരയില്‍ മസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു പ്രതിയെന്ന് പൊലീസ് സൂചിപ്പിച്ചു. അതിക്രമം ഉണ്ടായ കാര്യം സ്ത്രീ പൊലീസിനെ അറിയിച്ചു.

ഉടന്‍ തന്നെ സിന്ധി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും, പ്രതിക്കായി നഗരത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി റിച്ച തോമര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.