പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ 

Share

പത്തനംതിട്ട:  കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോൿസ്‌ പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പിടിയിലായത്. കൗൺസലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികൻറെ  ലൈംഗിക അതിക്രമം ഉണ്ടായത്.

പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. വൈദികനെ ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോടാണ് ഇയാൾ അതിക്രമം കാണിച്ചത്.

പഠനത്തിൽ മോശമായ കുട്ടിയെ അമ്മയാണ് വൈദികൻറെ അടുത്തേക്ക് അയച്ചത്. ഹിന്ദുവായ കുട്ടിയെ ഈ മാസം 12, 13 രാത്രികളിലാണ് പീഡിപ്പിച്ചത്. 12 രാത്രി പ്രാർത്ഥന നടത്തുകയാണെന്ന് പറഞ്ഞ് കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു,അവയവങ്ങളിൽ തലോടി. 13 രാത്രിയും പീഡിപ്പിച്ചു.

വൈദികൻറെ  വീട്ടിലാണ് കൗണ്‍സിലിങ്ങിനായി എത്തിച്ചത്. 12 ന്  വൈദികൻറെ വീട്ടില്‍ വച്ചും, 13 ന്  പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമാണ് പീഡന ശ്രമം നടന്നത്. രണ്ടാം വട്ട കൗണ്‍സിലിങ് എന്ന പേരിലാണ് വൈദികന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി സഹപാഠിയോട് വിവരങ്ങൾ  പറയുകയും, സഹപാഠി അധ്യാപികയെ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ വഴിയാണ് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയത്.

വനിതാ പോലീസ് സംഘം വൈദികനെ കസ്റ്റഡിയിൽ എടുത്തു