ക്രിസ്തുമസ് ന്യൂ ഇയർ ഫെയർ ഡിസംബർ 18 ന് ആരംഭിക്കും

Share

ഉത്സവകാലങ്ങളിൽ വിപണി ഇടപെടലിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തിൽ ഡിസംബർ 18 മുതൽ ജനുവരി 5 വരെ ക്രിസ്തുമസ് ന്യൂഇയർ ഫെയറുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 18 ന് വൈകുന്നേരം 4 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പു മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപന നിർവഹിക്കും. 19 മുതൽ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്തുമസ് പുതുവത്സര ഫെയറുകൾ ആരംഭിക്കും. 13 ഇനം സബ്‌സിഡി സാധനങ്ങൾ പൊതു മാർക്കറ്റിനേക്കാൾ വിലക്കുറവിൽ വിൽക്കുന്നതിനോടൊപ്പം ഗുണ നിലവാരമുള്ള മറ്റു നോൺ സബിഡി സാധനങ്ങളും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ നൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *