അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളിലേക്ക് രാത്രിയാത്ര നിരോധിച്ചു

Share

ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് (ഒക്ടോബർ 21) മുതൽ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയുള്ള യാത്ര പൂർണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.