സായുധ സേനയിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share

കേന്ദ്ര സായുധ സേനാ വിഭാഗമായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF – The Central Industrial Security Force) കോൺസ്‌റ്റബിൾ/ ഫയർ തസ്ത‌ി കയിൽ (Constable/Fire) 1130 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും.

പുരുഷൻമാർക്കാണ് അവസരം. .2024 ഓഗസ്‌റ്റ് 31 മുതൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്ലസ് ടു സയൻസ് ജയം/ തത്തുല്യം
പ്രായം 18-23. പട്ടികവിഭാഗത്തിന് 5 വർഷവും ഒബിസി, വിമുക്തഭട അപേക്ഷകർക്ക് 3 വർഷം വീതവും ഇളവ്. മറ്റ് അർഹർക്കും നിയമാനുസൃത ഇളവ്.
ശമ്പളം 21,700-69,100 രൂപ
ശാരീരിക യോഗ്യത ഉയരം: 170 സെന്റിമീറ്റർ (എസ് ടി ക്ക്: 162.5 സെൻ്റീമീറ്റർ), നെഞ്ചളവ്: 80-85 സെൻ്റീമീറ്റർ (എസ്ടി.ക്ക് : 77-82 സെൻ്റീമീറ്റർ)
തൂക്കം ആനുപാതികം

തിരഞ്ഞെടുപ്പ്: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ എഴു ത്തുപരീക്ഷ എന്നിവ മുഖേന. ശാരീരികക്ഷമതാ പരിശോധനയിൽ 24 മിനിറ്റിൽ 5 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.
അപേക്ഷാഫീസ്: 100. പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല.