ദില്ലി: പെട്രോളിലും, വൈദ്യുതിയിലും പ്രവർത്തിക്കുന്ന ബൈക്ക് വികസിപ്പിച്ച് ഗുജറാത്തിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. ഇന്ധന നിരക്ക് ഉയരുന്നതുകാരണം മിക്കയാളുകളും തങ്ങളുടെ വാഹനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറക്കാന്‍ മടിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
രാജ്‌കോട്ടിലെ വിവിപി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പെട്രോളിലും വൈദ്യുതിയിലും ഓടിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ രൂപകല്പന ചെയ്തത്. വൈദ്യുതി ശേഖരിച്ചു വച്ചിരിക്കുന്ന ഇലക്ട്രിക് ബാറ്ററിയോ പെട്രോളോ തിരഞ്ഞെടുക്കുന്നതിന്, വാഹനം ഓടിക്കുന്നയാള്‍ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ച് മാറ്റുകയേ വേണ്ടൂ.
എഞ്ചിനില്‍ ഒരു ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന ഹൈബ്രിഡ് മോഡലാണ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ എഞ്ചിനില്‍ നിന്ന് ആക്സിലിലേക്ക് ഡ്രൈവ് മാറ്റുന്നതിന് തയ്യാറാക്കിയിരിക്കുന്ന പവര്‍ട്രെയിന്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത് കാരണം ബൈക്ക് വൈദ്യുതിയിലാണോ പെട്രോളിലാണോ ഓടിക്കേണ്ടതെന്ന് ഡ്രൈവര്‍ക്ക് സ്വയം തിരഞ്ഞെടുക്കാന്‍ കഴിയും.
അതേസമയം പൂർണ്ണമായും ചാർജ് ചെയ്ത വാഹനത്തിന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ ഓടിക്കാൻ കഴിയും. പൂർണ്ണമായും ചാർജ് ചെയ്യുന്നതിനായി ആറു മണിക്കൂർ ആവശ്യമാണ്. 17 പൈസയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാനാവും.
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ രാജ്യത്ത് സജീവമാകുന്നുണ്ടെങ്കിലും ആരും ഇത്തരമൊരു ആശയം കൊണ്ടുവന്നിട്ടില്ല. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി യഥേഷ്ടം സബ്സിഡികൾ നൽകുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
ഗുജറാത്ത് ഇലക്ട്രിക് വെഹിക്കിൾ പോളിസി 2021 പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 20,000 രൂപ വരെയും ത്രീ വീലറുകൾക്ക് 50,000 രൂപ വരെയും കാറുകൾക്ക് 1.5 ലക്ഷം രൂപ വരെയും സബ്സിഡി നൽകുന്നുണ്ട്.
എന്നാൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ധന വില ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ ഇന്ന് എല്ലാവരും ശ്രമിക്കുകയാണ്.
കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ നിപ്പാനി താലൂക്കില്‍ നിന്നുള്ള ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥമേശ കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമായി നിര്‍മ്മിക്കുകയുണ്ടായി. ഒറ്റത്തവണ ബാറ്ററി ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ വാഹനത്തിന് 40 കിലോമീറ്റര്‍ ദൂരം വരെ സുഗമമായി സഞ്ചരിക്കാനാകും.