മുംബൈ: അശ്ലീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പോലീസ്.
രാജ് കുന്ദ്രയുടെ കമ്പനിയായ വിയാൻ അഭിനേതാക്കളെ നിർബന്ധിച്ച് നഗ്ന രംഗങ്ങൾ ചെയ്യിപ്പിച്ചിരുന്നു. ഓഡിഷൻ എന്ന പേരിൽ പാവപ്പെട്ട അഭിനേതാക്കളെ വിളിച്ചുവരുത്തിയ ശേഷം ഇവരെ നിർബന്ധമായി ഇത്തരം രംഗങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുമായിരുന്നു എന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായിരിക്കുന്നത്.
ഇങ്ങനെ എടുക്കുന്ന ദൃശ്യങ്ങളെ പിന്നീട് അർദ്ധ നഗ്നതയിലേക്കും നഗ്ന രംഗങ്ങളിലേക്കും വിവർത്തനം ചെയ്യുകയായിരുന്നു. അഭിനേതാക്കൾ അറിയാതെയാണ് പലപ്പോഴും ഏങ്ങനെ ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.
എന്നാൽ ലോക്ഡൗണ്‍ കാലത്തെ വിരസതകളെ മാറ്റാന്‍ പലരും നീലച്ചിത്രങ്ങളെ ആശ്രയിച്ചിരുന്നതായി സമീപകാലത്ത് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു.ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് രാജ് കുന്ദ്രയുടെ അറസ്റ്റോടെ പുറത്ത് വന്നിരിക്കുന്നത്.ലോക്ഡൗണില്‍ പല വ്യവസായങ്ങളും തകര്‍ന്നടിഞ്ഞപ്പോഴും മുംബൈയില്‍ നീലച്ചിത്ര നിര്‍മ്മാണം വഴി ഉണ്ടാക്കിയത് കോടികളാണ്.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായതും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി വീഡിയോ കൈമാറാന്‍ അവസരം ഒരുങ്ങിയതുമാണ് വ്യവസായത്തെ ഇത്രമേല്‍ ഹിറ്റാക്കിയത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തേക്ക് പോലും ഇന്ത്യന്‍ നിര്‍മ്മിത നീലച്ചിത്ര വന്‍ ഡിമാന്റായിരുന്നുവെന്നാണ് ഇത് വഴി മറിഞ്ഞ കോടികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസില്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയില്‍ എത്തിയത്.
കെന്റിന്റെ എക്‌സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പോലീസിന് മൊഴി നല്‍കിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പോലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.
ഫെബ്രുവരി ആറിന് ഗെഹന വസിഷ്ട് അറസ്റ്റിലായ കേസില്‍ വീഡിയോകള്‍ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു.
ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഇത്തരത്തില്‍ എട്ടോളം വീഡിയോകള്‍ കാമത്ത് ആപ്പില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വര്‍ഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇയാൾ വിദേശത്തെ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങള്‍ പോലീസ് കണ്ടെത്തി.
അര മണിക്കൂര്‍ വീതമുള്ളതാണു ചിത്രങ്ങള്‍. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു. പറയുന്നത് വെബ്‌സീരീസ് ഷൂട്ടെന്ന് പക്ഷെ നടക്കുന്നത് ഇത്തരം പ്രവർത്തനങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്.