ലോക്ക്ഡൗൺ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു.
അറസ്റ്റിലായ നടിമാരിലൊരാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പൊലീസ് പിടികൂടിയത്.
കസ്റ്റമറെന്ന വ്യാജനേ പൊലീസ് പെണ്‍വാണിഭ സംഘത്തെ സമീപിച്ചത്. 3.60 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പിന്നാലെ തന്ത്രപൂര്‍വം സംഘത്തെ പിടികൂടുകയായിരുന്നു. താനെയിലെ പഞ്ചപഗഡിയില്‍ നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 42 കാരനായ സുനില്‍, ഹസീന ഖാലിദ് മേമന്‍, അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതികള്‍ മുതലാക്കുകയായിരുന്നു. കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ നടികളെ പ്രലോഭിപ്പിക്കുകയായിരുന്നെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതികള്‍ക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.