ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനു തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പ്രതാപ് സിങ് റാണെ മത്സരത്തിൽനിന്നു പിന്മാറി. മരുമകൾ എതിർസ്ഥാനാർഥിയായി എത്തിയതിനു പിന്നാലെയാണ് റാണെ നാമനിർദേശപത്രിക പിൻവലിച്ചത്.
എന്നാൽ പ്രായാധിക്യം മൂലമാണ് മത്സരിക്കാത്തതെന്നും കുടുംബത്തിൽനിന്നു സമ്മർദമില്ലെന്നും 87കാരനായ പ്രതാപ് സിങ് റാണെ അറിയിച്ചു.
ഡിസംബറിലാണ്, പോരിം മണ്ഡലത്തിലെ സ്ഥാനാർഥിയായി റാണെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പോരിം മണ്ഡലത്തെ 11 തവണ നിയമസഭയിൽ പ്രതിനിധീകരിച്ച റാണെ, ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ പരാജയപ്പെട്ടിട്ടില്ല.