പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ വിജയകരമായി സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് മറ്റുള്ള സ്കാൻഡ് ഡോക്യൂമെൻറ്സിനോടൊപ്പം അടുത്തുള്ള കോർപ്പറേഷൻ / മുനിസിപ്പാലിറ്റി / ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ പറയുന്ന രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ നിര്‍ബന്ധമായും കരുതണം.
ബാങ്ക് പാസ്സ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ്, വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരു ലക്ഷം രൂപ വരെ), തഹസില്‍ദാരില്‍ നിന്നും ലഭിച്ച രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ചികില്‍സിക്കുന്ന ഡോക്ടറില്‍ (അസിസ്റ്റന്റ് സര്‍ജ്ജ്നില്‍ കുറയാത്ത തസ്തിക) നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കൂടാതെ രോഗിയല്ല അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അപേക്ഷകന് രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖയുടെ കോപ്പിയും രോഗിയുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കരുതേണ്ടതാണ്