കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്മ ജലസേചനം നടപ്പിലാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആർ.കെ.വി.വൈ–പി.ഡി.എം.സി. (പെർ ഡ്രോപ്പ് മോർ ക്രോപ്പ്). ജലസേചനത്തിന്റെ ആധുനിക പരിസ്ഥിതി സൗഹൃദ രീതിയായ സൂക്ഷ്മ ജലസേചനം കർഷകൻ ഏറ്റെടുക്കുന്നതിന്നതിലൂടെ ലഭ്യമായ ജലം കൃത്യ അളവിൽ സസ്യങ്ങളിലേയ്‌ക്കെത്തുകയും മെച്ചപ്പെട്ട സസ്യ വളർച്ചയും വിളവും ലഭിക്കുകയും ചെയ്യുന്നു. മറ്റു ജലസേചന രീതികളിൽ നിന്നും താരതമ്യേനെ 90ശതമാനം കാര്യക്ഷമമായ രീതിയാണിത്. ജലസേചനത്തിനോടൊപ്പം വളപ്രയോഗവും നടത്തുവാൻ സാധിക്കുന്നു. ജലം കുറഞ്ഞ അളവിൽ കൃത്യമായ ഇടവേളയിൽ വിളകളുടെ വേരിനു സമീപം എത്തിക്കുന്നതിലൂടെ ജലസേചന കാര്യക്ഷമത വർദ്ധിപ്പിക്കുകയും ജലം പാഴാക്കുന്നത് കുറയുകയും കള നിയന്ത്രണം സാധ്യമാക്കുകയും ചെയ്യുന്നു. സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്ന ചെറുകിട കർഷകർക്ക് അനുവദനീയ ചിലവിന്റെ 55 ശതമാനവും മറ്റുള്ള കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഇത് പ്രകാരം ഒരു ഗുണഭോക്താവിന് പരമാവധി 5 Ha. കൃഷിക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ഈ പദ്ധതിയിലുൾപ്പെടുത്തി സൂക്ഷ്മ ജലസേചനം ചെയ്യുന്നതിന് വിളകൾ തമ്മിലുള്ള അകലവും സ്ഥല വിസ്തൃതിയും കണക്കിലെടുത്തു സർക്കാർ നിശ്ചിത ആനുകൂല്യം ലഭിക്കുന്നതാണ്. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിന്റെ കോപ്പി, തൻ വർഷ കരമടച്ച രസീത്, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം മുതലായ രേഖകളോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച് അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിൽ എത്തിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9400988557, 8075892092, 7025454574.