ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്‌തികയിൽ നിയമനം

Share

കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷിക്കാം. ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി ആണ് യോഗ്യത. പ്രസ്തുത തസ്‌തികയിൽ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : www.imhans.ac.in