താത്കാലികക്കാരെ മാത്രം നിയമിക്കുന്ന വകുപ്പ്!!; പി.എസ്.സി റാങ്ക് ലിസ്റ്റിന് പുല്ലുവില, വെളിപ്പെടുത്തലുമായി ഉദ്യോഗാർത്ഥികൾ

Share

493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പല വകുപ്പുകളിലും താത്കാലികക്കാരെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്.

താത്കാലിക ജീവനക്കാരെ നിയമിക്കാൻ വേണ്ടിയാണ് പല വകുപ്പുകളും യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതെന്നും അവർ വിമർശിച്ചു.


റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി ഏറ്റവും കൂടുതൽ താത്കാലികക്കാരെ നിയമിക്കുന്നത് സിവിൽ സപ്ലൈസ് കോർപ്പറേഷനിലാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.

അയ്യായിരത്തിലധികം താത്കാലിക ജീവനക്കാർ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ ജോലി ചെയ്യുന്നുണ്ട്.

പതിനാല് ജില്ലകളിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 1635 പേർക്ക് മാത്രമാണ് അഡൈ്വസ് മെമ്മോ ലഭിച്ചത്.

ഡിസ്‌പ്ലേ സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ്, ഹെൽപർ എന്നീ പേരുകളിലാണ് താൽക്കാരിക ജീവനക്കാരെ നിയമിച്ചത്. ഇത് തങ്ങളുടെ പ്രതിഷേധം മറികടക്കാനാണ്. ഇവർ ചെയ്യുന്നത് അസിസ്റ്റന്റ് സെയിൽസ്മാൻമാർ ചെയ്യേണ്ട ജോലികളാണെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്.