20 രൂപക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായി പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന

Share

ന്യൂ ഡൽഹി: സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് സ്കീമുകളാണ് പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY).

പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) കുറിച്ച് കൂടുതൽ അറിയാം

പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന (PMSBY) വാർഷിക പ്രീമിയം തുക വെറും 20 രൂപ മാത്രമാണ്. പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയിൽ അംഗങ്ങളാകുന്നവർക്ക് അപകട മരണങ്ങൾക്ക് സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടത്തില്പെടുന്നവർക്ക് സ്ഥിര അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കും. പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയിൽ അംഗങ്ങളാകുന്നതിന് പ്രായ പരിധി 18 മുതൽ 70 വയസ് വരെയാണ്. അംഗങ്ങൾക്ക് ബാങ്ക് സേവിങ്സ് അക്കൗണ്ട് നിർബന്ധമാണ്.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY) പ്രകാരം 436 രൂപ വാർഷിക പ്രീമിയത്തിൽ 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് കവറേജാണ് ലഭിക്കുക. ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉള്ള 18 മുതൽ 50 വയസ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. പ്രീമിയം തുകയായ 456 രൂപ നൽകി രണ്ട് പോളിസികളിലും ചേരുന്നവർക്ക് 4 ലക്ഷം രൂപയുടെ ആനുകൂല്യം മരണശേഷം ആശ്രിതർക്ക് ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് https://jansuraksha.gov.in/