ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ 31 വരെ അപേക്ഷിക്കാം. അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in വഴി അപേക്ഷ നൽകാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞാണെങ്കിൽ 6000 രൂപയും പദ്ധതി പ്രകാരം മാതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അങ്കണവാടികളിലും അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രം വഴിയോ ആശാ വർക്കർ വഴിയോ കൂടുതൽ വിവരങ്ങൾ ലഭ്യമാകും