തിരുവനന്തപുരം: ഇസ്ലാമിക ഭീകരവാദത്തിന്റെ അജണ്ട സിപിഎമ്മും കോണ്‍ഗ്രസ്സും ഏറ്റെടുത്തിരിക്കുന്നത് കൊണ്ടാണ് ലൗജിഹാദിന് പിന്തുണ നല്‍കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ലൗജിഹാദ് വിഷയത്തില്‍ തുറന്നുപറച്ചില്‍ നടത്തിയ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ ഇടതുമുന്നണി ഒറ്റപ്പെടുത്തുന്നതും ഭീകരവാദത്തിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ്.
എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങീ ഭീകരസംഘടനകള്‍ നിശ്ചയിക്കുന്ന അജണ്ടകള്‍ നടപ്പാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്. ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരും വിശ്വാസികളും ലൗജിഹാദ് സംബന്ധിച്ച അവരുടെ ആശങ്ക പങ്കുവെച്ചിട്ടും അതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ ഇരുമുന്നണികളും തയ്യാറായിട്ടില്ല.
ഭൂരിപക്ഷ സമുദായങ്ങളോടും ക്രൈസ്തവ വിശ്വാസികളോടും എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്ന ചിറ്റമ്മ നയത്തിനുള്ള മറുപടി ജനം ബാലറ്റിലൂടെ നല്‍കുമെന്നു അദ്ദേഹം പ്രസ്താപിച്ചു.