കാരണക്കാരൻ പിണറായിതന്നെ!! സത്യം പറയുന്നവർ മുഴുവന്‍ കോണ്‍ഗ്രസും ബി.ജെ.പിയും; സി.പി.എം. തന്ത്രം ഇങ്ങനെ..

Share

തിരുവനന്തപുരം: 433 മരണത്തിനിടയാക്കിയ പ്രളയത്തിന്റെ കാരണക്കാര്‍ പിണറായി സര്‍ക്കാരാണെന്ന് പറഞ്ഞവര്‍ ഒന്നുകില്‍ കോണ്‍ഗ്രസായിരിക്കും.ഇല്ലെങ്കില്‍ ബിജെ പിയായിരിക്കും. ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത എത്ര പേരുണ്ടെന്ന് അന്വേഷിക്കാന്‍ സി പി എം തീരുമാനമെടുത്തത് ഇതു കൊണ്ടാണ്.

ദേശീയ സ്ഥാപനമായതിനാല്‍ ബിജെപിയുടെ സ്വാധീനവും സി പി എം തള്ളുന്നില്ല. വൈദ്യുതി മന്ത്രി എം.എം. മണി മുന്നോട്ടു വയ്യ ഐഡിയ കേട്ട് സി പി എം നേതാക്കള്‍ പോലും പൊട്ടിച്ചിരിച്ചുപോയി. 2018-ലെ പ്രളയം മനുഷ്യനിര്‍മിതമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശാസ്ത്രജ്ഞരെ കോണ്‍ഗ്രസുകാരും പിണറായി വിരുദ്ധരുമാക്കാന്‍ ശ്രമം തുടങ്ങിയത്.

ബെംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സസിലെ വിദഗ്ധര്‍ അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് 2018-ലെ പ്രളയം സംബന്ധിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ടുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന ഈ റിപ്പോര്‍ട്ട് രാഷ്ട്രീയായുധമാക്കി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

ഈ തെരഞ്ഞടുപ്പ് കാലത്ത് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നെങ്കില്‍ അതില്‍ എന്തെങ്കിലും കാണുമെന്ന് തന്നെയാണ് ഇടതുനേതാക്കള്‍ കട്ടായം പറയുന്നത്. വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ പ്രളയകാലത്ത് തന്നെ ഈ സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ മന്ത്രിമാരല്ല ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു മറുപടി .

അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞ് എന്ന് സര്‍ക്കാര്‍ കൈയൊഴിഞ്ഞു. എന്നാല്‍ വെള്ളം ക്രമാനുക്രമമായി തുറക്കേണ്ടതില്ലെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി എന്നാണ് ഉദ്യോഗസ്ഥ തലത്തില്‍ നിന്നും അന്ന് അറിവായ വസ്തുത.

ഉദ്യോഗസ്ഥ തലത്തില്‍ അക്കാലത്ത് അന്വേഷണങ്ങളും നടന്നിരുന്നു. എന്നാല്‍ മന്ത്രിയുടെ പങ്ക് വ്യക്തമായതോടെ അന്വേഷണങ്ങള്‍ അവസാനിച്ചെന്നാണ് ലഭിച്ച സൂചനകള്‍. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചും പരമാവധി രേഖകള്‍ സമാഹരിച്ചുമാണ് ഐഐഎസ്‌സിയുടെ വിദഗ്ധ സംഘം അക്കൗണ്ടന്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്.

ഒരു വര്‍ഷത്തെ വിവിധ സമയങ്ങളില്‍ ഡാമുകളില്‍ എത്ര വെള്ളം സംഭരിക്കണം, എത്ര ശൂന്യമാക്കി സൂക്ഷിക്കണം എന്ന് വ്യക്തമാക്കുന്ന റൂള്‍ കര്‍വ് ഡാം മാനേജ്‌മെന്റില്‍ വളരെ പ്രധാനമാണ്. 2018-ലെ പ്രളയകാലത്ത് റൂള്‍ കര്‍വ് അടിസ്ഥാനമാക്കിയല്ല ഡാമുകളുടെ പ്രവര്‍ത്തനമോ, വെള്ളം സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളോ കൈകാര്യം ചെയ്തത്. അധികമായെത്തുന്ന വെള്ളം ഡാമുകളിലെ ഫ്‌ളഡ് കുഷ് എന്ന ഭാഗത്താണ് സംഭരിക്കുന്നത്.

ഇടുക്കി ഡാമില്‍ പ്രളയകാലത്ത് ഇത് ഉപയോഗിച്ചിരുന്നില്ലെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും ഇവര്‍ നടത്തി. വെളളപ്പൊക്കത്തിന് മുന്നോടിയായി വേണ്ടത്ര മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയില്ല. ഒരു അര്‍ധരാത്രിയാണ് വെള്ളം തുറന്നു വിട്ടത്. ഇതെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് തന്നെയാണ് 2018-ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന് ദേശീയ സ്ഥാപനത്തിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡാമുകള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് 2018-ലെ പ്രളയത്തിന്റെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചതെന്ന് കേരള ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ അക്ഷേപിക്കുക മാത്രമല്ല അണക്കെട്ട് ഇല്ലാത്ത പ്രദേശങ്ങളിലും പ്രളയം ഉണ്ടായെന്ന് ന്യായീകരിച്ച് ഇടത് സര്‍ക്കാര്‍ ആരോപണം തള്ളുകയായിരുന്നു.

433 ജീവനുകള്‍ പൊലിഞ്ഞ, 54 ലക്ഷം പേരെ നേരിട്ട് ബാധിച്ച 2018-ലെ പ്രളയം നേരിട്ട രീതി ഇടതുമുന്നണി സര്‍ക്കാരിന്റെ ഇമേജ് വല്ലാതെ വര്‍ധിപ്പിച്ചിരുന്നു. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ശാസ്ത്രീയ കണ്ടെത്തല്‍ അതീവ ഗൗരവതരമെന്ന് യുഡിഎഫ് പറയുന്നു.

അധികാരത്തിലെത്തിയാല്‍ വിദഗ്ധരുടെ അഭിപ്രായം തേടി, ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതു കൂടി കേട്ടതോടെയാണ് എല്ലാം പിണറായി വിരുദ്ധര്‍ ആണെന്ന് സി പി എം തീരുമാനിച്ചത്. ഏതായാലും ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ സി പി എം – ബിജെപി ഗൂഢാലോചന അന്വേഷിക്കാനാണ് തീരുമാനം!