പെരിയ ഇരട്ടക്കൊലപാതകം: 5 സി.പി.എം നേതാക്കൾ അറസ്റ്റിൽ

Share

പെരിയ ഇരട്ടക്കൊലപാതകം: 5 സി.പി.എം നേതാക്കൾ അറസ്റ്റിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരുമാണ് അറസ്റ്റിലായത്. സുരേന്ദ്രൻ എന്ന വിഷ്ണു സുര, ശാസ്ത മധു , രജി വർഗീസ്, ഹരിപ്രസാദ്ദ് , രാജു എന്നിവരാണ് അറസ്റ്റിലായത്.

സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണനാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഇവരെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കും. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് പെരിയ കല്ലിയോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ , ക്രിപേഷ് എന്നിവർ കൊല്ലപ്പെട്ടത്.