ഓമൈക്രോൺ കോവിഡ് 19 വകഭേദത്തിന്റെ കടന്നുവരവിൽ ജാഗ്രതയാണ് നമ്മുക്ക് വേണ്ടത് പേടിയല്ല എന്ന് വാത രോഗ വിദ്ധാക്താനും ഹൈബ്രിഡ് രോഗ പ്രതിരോധ ശേഷിയെ കുറിച്ചു പഠനം നടത്തുന്ന Dr. പദ്മനാഭ ഷേണായി പറഞ്ഞു.
ഓമൈക്രോൺ വകഭേദത്തെ കുറിച്ചു ഇപ്പോൾ ആശങ്കപെടേണ്ടതില്ല. പഠനങ്ങൾ നടന്നുവരുന്നു 2ആഴ്ചകളെങ്കിലും എടുക്കും ഇതെക്കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ.
നമ്മുടെ രാജ്യത്തു ഇതിനോടകം 70% പേർക്കും കോവിഡ് വന്നുപോയിട്ടുണ്ടെന്നാണ് ഇവിടെത്തെ വിധക്തർ വിശ്വസിക്കുന്നജു ഒപ്പം പ്രതിരോധകുത്തിവെപ്പും എടുത്തത് കൊണ്ടും ഹൈബ്രിഡ് ഇമ്മ്യൂണിറ്റി കൂടുതലാണ്.
2 ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിൽ നിന്നും ലഭിക്കുന്ന രോഗ പ്രതിരോധ ശേഷിയെക്കാൾ 30 ഇരട്ടി രോഗം വന്നുപോയതിനു ശേഷം പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്തോടെ കൈവരിക്കാനായിട്ടുണ്ടെമ്പ് Dr. പദ്മനാഭ ഷേണായി അവകാശപ്പെടുന്നു. ഈ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തിയ ആളാണ് Dr. ഷേണായി.
ലോകത്തിലെ പല രാജ്യങ്ങളുമായി മലയാളികൾക്ക് കൂടുതൽ നേരിട്ടുള്ള ബന്ധം ഉള്ളത് കൊണ്ട് നാം ഈ വകഭേതാത്തെ ജാഗ്രതയോടെ കാണണം. രോഗം നിലവിൽ ഇവിടെ എത്തിയിട്ടുണ്ടോ എന്ന് ജീൻ സീക് വെൻസിങ് വഴി കണ്ടെത്തണം.
ലോക്ക് ഡൌൺ ഇതിനൊരു പരിഹാരമല്ല. കർശന കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടണം.
മാസ്ക് ഉപയോഗം ഈ അവസരത്തിൽ പരമപ്രധാനം. Dr. ഷേണായി പറഞ്ഞു.