ഒളിമ്പിക് സ്വർണ മെഡൽ കരസ്ഥമാക്കിയ നിരവധി ഒളിമ്പിക് താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇവരെല്ലാം മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കൗതുക കാഴ്ച്ചയാകുകയാണ്. ഒന്നല്ല ഒരായിരം ഫോട്ടോകൾ ഇങ്ങനെ ഉണ്ട്. എന്നാൽ അതെന്തുകൊണ്ടാകാം എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അതിനുള്ള കാരണം ഇതാണ്. 1991 കാലഘട്ടം മുതലാണ് മെഡൽ കടിച്ച് കൊണ്ടുള്ള ഫോട്ടോ പോസിങ്ങിന് തുടക്കം കുറിക്കുന്നത്. പൊതുവെ വിജയികൾ ചുമ്മാ മെഡലും അണിഞ്ഞ് ചിരിച്ച് നിൽക്കുന്നത് മടുപ്പ് തോന്നിയപ്പോൾ ഏതോ ഒരു ഫോട്ടോഗ്രാഫറുടെ തലയിൽ ഉദിച്ചതാണ് ഈ ആശയം. എന്തായാലും പിന്നീട് വിജയം രുചിച്ചറിയുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോ ഐഡിയ ക്ലിക്കായി മാറുകയായിരുന്നു.
അതേസമയം ഇതിന് പിന്നിൽ മറ്റൊരു ചരിത്രവും ഉണ്ട്. മുൻപ് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് അത് കടിച്ച് നോക്കിയിട്ടായിരുന്നു.
സ്വർണം മൃദു ലോഹമായതിനാൽ പരിശുദ്ധമായ സ്വർണ്ണം കടിക്കുമ്പോൾ അതിന് മുകളിൽ പല്ലുകളുടെ പാട് അവശേഷിക്കും. ഇക്കാര്യം ഹിറ്റായതോടെ ഇന്ന് ഒരു കായിക താരം പോലും മെഡല്‍ കടിച്ചു പിടിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നില്ലെന്നതാണ് സത്യം. മാത്രമല്ല ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ബന്ധിക്കാതെ തന്നെ വിജയികൾ നിൽക്കുമത്രേ.
ഒളിമ്പിക് സ്വർണ മെഡൽ കരസ്ഥമാക്കിയ നിരവധി ഒളിമ്പിക് താരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഇവരെല്ലാം മെഡൽ കടിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കൗതുക കാഴ്ച്ചയാകുകയാണ്.
ഒന്നല്ല ഒരായിരം ഫോട്ടോകൾ ഇങ്ങനെ ഉണ്ട്. എന്നാൽ അതെന്തുകൊണ്ടാകാം എന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
അതിനുള്ള കാരണം ഇതാണ്. 1991 കാലഘട്ടം മുതലാണ് മെഡൽ കടിച്ച് കൊണ്ടുള്ള ഫോട്ടോ പോസിങ്ങിന് തുടക്കം കുറിക്കുന്നത്.
പൊതുവെ വിജയികൾ ചുമ്മാ മെഡലും അണിഞ്ഞ് ചിരിച്ച് നിൽക്കുന്നത് മടുപ്പ് തോന്നിയപ്പോൾ ഏതോ ഒരു ഫോട്ടോഗ്രാഫറുടെ തലയിൽ ഉദിച്ചതാണ് ഈ ആശയം.
എന്തായാലും പിന്നീട് വിജയം രുചിച്ചറിയുന്നു എന്ന് തോന്നിപ്പിക്കുന്ന ഈ ഫോട്ടോ ഐഡിയ ക്ലിക്കായി മാറുകയായിരുന്നു.
അതേസമയം ഇതിന് പിന്നിൽ മറ്റൊരു ചരിത്രവും ഉണ്ട്. മുൻപ് സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നത് അത് കടിച്ച് നോക്കിയിട്ടായിരുന്നു. സ്വർണം മൃദു ലോഹമായതിനാൽ പരിശുദ്ധമായ സ്വർണ്ണം കടിക്കുമ്പോൾ അതിന് മുകളിൽ പല്ലുകളുടെ പാട് അവശേഷിക്കും.
ഇക്കാര്യം ഹിറ്റായതോടെ ഇന്ന് ഒരു കായിക താരം പോലും മെഡല്‍ കടിച്ചു പിടിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നില്ലെന്നതാണ് സത്യം. മാത്രമല്ല ഫോട്ടോഗ്രാഫര്‍മാര്‍ നിര്‍ബന്ധിക്കാതെ തന്നെ വിജയികൾ നിൽക്കുമത്രേ.