ബെയ്ജിങ്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി ചൈന. ആശങ്ക വേണ്ടെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഗവേഷകരും. കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ നിയോകോവ് ഭീഷണിയെക്കുറിച്ച് നിലപാടെടുക്കാനാകൂവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിലെ ചില വവ്വാലുകളിലാണ് വുഹാന്‍ സവ്വകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിിെയും ഗവേഷകര്‍ നിയോകോവ് വൈറസിനെ കണ്ടെത്തിയത്. മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ ഈ വൈറസിന് ഒരൊറ്റ രൂപാന്തരം മാത്രമേ ആവശ്യമുള്ളൂവെന്നാണ് ചൈനീസ് ഗവേഷകരുടെ നിലപാട്.
പിന്നാലെ നിര്‍ണായക വിവരം കൈമാറിയ ചൈനയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്. 75 ശതമാനം വൈറസ് ബാധയും മറ്റു ജീവികളില്‍ നിന്നാണ് മനുഷ്യരിലെത്തുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
എന്നാല്‍, നിയോകോവിനെ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ തള്ളിയതോടെ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മെര്‍സ്-കോവ് വൈറസുമായി നിയോകോവിന് ബന്ധമുണ്ടെന്ന് ചൈനീസ് ഗവേഷകര്‍ പറഞ്ഞു.
സാറസ് കോവ് രണ്ടിന് സമാനമായി മനുഷ്യരില്‍ വൈറസ് ബാധയ്ക്ക് ഇത് കാരണമാകും. 2012ല്‍ സൗദി അറേബ്യയിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരില്‍ 35 ശതമാനവും മരണത്തിന് കീഴടങ്ങി.
നിയോകോവില്‍ നിന്ന് വാക്‌സിന്‍ സംരക്ഷണം നല്‍കുമോയെന്നും ആശങ്കയുണ്ടെന്നും ചൈനീസ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സംബന്ധിച്ച പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍ഡ്ബ യോടെക്‌നോളജി റിര്‍ച്ച് സെന്റര്‍ വ്യക്തമാക്കി. ഈ വൈറസില്‍ ആശങ്ക വേണ്ടെന്നും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഗവേഷകര്‍ അറിയിച്ചു.