നെയ്യാർഡാം ഷട്ടറുകൾ ഉയർത്തിയ നില തുടരുന്നു; സഞ്ചാരികൾക്ക് വിലക്ക്

Share

നെയ്യാർ ഡാം പരിസരത്തും അഗസ്ത്യ വന മലനിരകളും ഇന്നലെ മുതൽ ഇടതടവില്ലാതെ പെയ്ത മഴയെ തുടർന്ന് നെയ്യാറിന്റെ
ഷട്ടറുകൾ ഉയർത്തിയ നില തുടരുകയാണ് ഇപ്പോഴും. .

ഇന്നലെ മണിക്കൂറിൽ 10 സെന്റീമീറ്റർ വച്ചു ജല നിരപ്പ് ഉയർന്നിരുന്നു.

ജലനിരപ്പു ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാലു ഷട്ടറുകളും 120 സെന്റീമീറ്റർ വീതം ആകെ 480 സെന്റീമീറ്റർ ആണ് ഇപ്പൊ ഉയർത്തിയിരിക്കുന്നത്.

.നെയ്യാർ ജലസംഭരണിയിൽ ഇപ്പോൾ 83 .9.മീറ്റർ ആണ് ജലനിരപ്പുള്ളത്

പരമാവതി സംഭരണ ശേഷി 84.750.മീറ്റർ ആണു.

നെയ്യാർഡാമിൻ്റെ ഷട്ടറുകൾ ഉയർത്തിതിനെ തുടർന്ന് മലയോര മേഖലയിലെ അമ്പൂരി കള്ളിക്കാട് ആര്യങ്കോട് ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെപെട്ടു.

കള്ളിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി , റോഡികൾ പലതും വെള്ളത്തിനടിയിൽ ആണ്..

ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിൽ മണ്ഡപത്തിൻ കടവ് – പൂഴനാട് റോഡ് ,മണ്ഡപത്തിൻ കടവ് -കുണ്ടാമം റോഡ് എന്നീ റോഡുകൾ വെള്ളം കയറിയതിനാൽ പൂർണ്ണമായും അടച്ചു.

അമ്പൂരിയിലെ മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിലാണ്. കുന്നത്തുകാൽ പെരുങ്കടവിള പഞ്ചായത്തുകളിലും സ്ഥിതി സമാന്തരം ആണ്.

ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.