നവോദയ വിദ്യാലയ പ്രവേശനം 2025: അപേക്ഷകൾ ഓൺലൈൻ ആയി

Share

ജവഹർ നവോദയ വിദ്യാലയത്തിൽ ആറാംക്ലാസ്സ് ജവഹർ നവോദയ (CBSE) സ്കൂൾ 2025 ലെ ആറാംക്ലാസ്സ് പ്രവേശനത്തിനുള്ള സെലെക്ഷൻ ടെസ്റ്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

ഗ്രാമീണമേഖലകളിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭാസം ഉറപ്പുനൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ജവഹർ നവോദയ വിദ്യാലയങ്ങൾ സൗജന്യ പഠനം വിദ്യാർഥികൾക്ക് ഒരുക്കുന്നു. ഒപ്പം കല കായിക മത്സരങ്ങളിൽ അവരെ പ്രാപ്തരാക്കുന്നു. പ്ലസ് ടു പഠനം ഇവിടെനിന്നും പൂർത്തിയാക്കുന്ന കുട്ടിയ്ക്ക് നല്ലൊരു അടിസ്ഥാന വിദ്യാഭാസം ലഭ്യമാകുക വഴി ഉന്നത നിലയിലെത്താൻ കഴിയും.

നവോദയ വിദ്യാലയത്തിലേക്ക് ഉള്ള പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ 1.5.2013 ന് മുൻപോ 31.7.2015 ന് ശേഷമോ ജനിച്ചവരായിക്കരുത്. ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്ക് സംവരണമുണ്ട്. ഓൺലൈനായി അപേക്ഷകൾ നവോദയ വെബ്സൈറ്റ് വഴി സെപ്തംബര് 23 വരെ നൽകാം. 2025 മാർച്ച്/മെയ് മാസത്തിൽ ഫലം പ്രഖ്യാപിക്കും.