നാഷണൽ പെൻഷൻ സിസ്റ്റം : 18 നും 70 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന് അക്കൗണ്ട് തുറക്കാം

Share

നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് 18-നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്‍.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 60 വയസ്സ് വരെ നിക്ഷേപം ആവശ്യമുള്ള ഒരു മാർക്കറ്റ്-ലിങ്ക്ഡ് ഗവൺമെൻ്റ് സ്കീമാണ് എൻപിഎസ്. ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ ഇക്വിറ്റികള്‍ എന്നിവയിലാണ് ഇതുവഴി ഒരു ഉപഭോക്താവിന് നിക്ഷേപം നടത്താൻസാധിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളിൽ, നിങ്ങളുടെ സംഭാവനകളുടെ 60% വരെ പിൻവലിക്കാം.